01:57am 05 September 2026
NEWS
ആബേലച്ചന്റെ 105 -ാമത് ജന്മദിനം കലാഭവനിൽ ആചരിച്ചു
19/01/2025  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആബേലച്ചന്റെ 105 -ാമത് ജന്മദിനം കലാഭവനിൽ ആചരിച്ചു

എറണാകുളം : കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ 105 ആം ജന്മദിനം കലാഭവനിൽ വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ, പി ജെ ഇഗ്നേഷ്യസ്, എം വൈ ഇക്ബാൽ,  എസ് ശ്രീധർ, ഡോ. മുത്തു കോയ എന്നിവർ സംസാരിച്ചു. തുടർന്ന് കലാഭവനിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ആബേലച്ചന്റെ 105 ആം ജന്മദിനാചാരണം സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം ചെയ്യുന്നു. ഫാ. ചെറിയാൻ കുനിയന്തോടത്ത്,കെ എസ് പ്രസാദ്, കെ എ അലി അക്ബർ, പി ജെ ഇഗ്നേഷ്യസ്, എം വൈ ഇക്ബാൽ, എസ് ശ്രീധർ,ഡോ. മുത്തുക്കോയ എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img